ജാലകം

2010 നവംബർ 2, ചൊവ്വാഴ്ച

മിഥ്യ

നടുമുറിഞ്ഞൊരെന്‍ പട്ടയ്ക്കുള്ളിലീ
കനവുദിച്ചതും‌ ശാപമായ് മാറിയോ?
പ്രിയസഖീ നമ്മളെത്ര രാപ്പകുതിയി
ല്‍കൂടൊഴിയാതെ കാത്തതാണീ രവം.

ഇന്നിനിയവ വേര്‍പ്പിരിയലിന്‍
ചൂടുതേങ്ങലായ് നേര്‍ത്തു നീങ്ങവേ
“സ്വാ‍ര്‍ത്ഥയാണു നീ കുത്തുവാക്കുകള്‍എ
ത്രയെന്ടെ മേല്‍ വര്‍ഷിച്ചിടുകിലും”
മൂകമാമെന്ടെ ആത്മദുഃഖമൊരു
കനല്‍കാറ്റായനാഥമായലയുന്നു.

നീരുറവയില്ല, മരുപ്പച്ചയില്ല
ശേഷിച്ചിട്ടില്ലെന്‍ പാഥേയത്തിലൊറ്റ
വറ്റുമിനിയെങ്കിലുമീയൂഷരഭൂമിയില്‍ഏ
കാന്തയാത്ര ഞാന്‍ തുടര്‍ന്നേ മതിയാകൂ.

മുള്ളുകള്‍, നെഞ്ചില്‍ തറയ്ക്കുന്ന
മുള്ളുകളാണെന്ടെ മുമ്പിലും ചുറ്റിലും
സഖീ,നീ, ചാരത്തു തന്നെയുണ്ടല്ലോ
മൂകസാക്ഷിയായെന്ടെ ഭാവങ്ങളെ
നിസ്സംഗയാക്കാതെ ദുഃഖ്മെന്നു നിന്നെ വിളിക്കിലും

എന്നേ നിര്‍ജ്ജീവമായൊരെന്‍
ജഡത്തിന്നരികില്‍ ജ്വലിക്കും
നിലവിളക്കിന്നന്ത്യനാ‍ളം പോലെനീ
കാത്തുനില്‍ക്കുക രണ്ടുമൂന്നു നാള്‍ കൂടി.

ഇല്ല നിമിഷങ്ങള്‍, ഓര്‍ത്തുപാടി
കരഞ്ഞുതീര്‍ക്കാനില്ല
സ്വന്തബന്ധങ്ങളൊന്നുമേ സമര്‍പ്പിക്കാന്‍.
എല്ലാം നിശ്ശബ്ദമായൊരുപിടി
ഭസ്മമായ്ഞാനോര്‍മ്മയായകലുന്നു
സഖീ, നീ കൂടെയുണ്ടോയെന്ടെ
ആജന്മ സഹചാരീ.

ഒരു മയില്‍ പീലി നാമ്പൊളിപ്പിച്ചു
പാഠപുസ്തകത്താളിലാക്കിഞാനരുമയായതിന്‍
കുഞ്ഞു വിരിയുവാനക്ഷമയോടെ
കാത്തിരുന്നൊരപ്പുലരിതോറും
ഹതാശരാകുമൊരോര്‍മ്മയില്‍സഖീ,
ഞാനറിഞ്ഞീടുന്നു,
മിഥ്യയായിരുന്നെന്നുമെന്നാശ്രയം
മിഥ്യയായിരുന്നെന്നുമെന്‍ കനവുകള്‍
ശൂന്യമാമീ
തമസ്സിലാണെന്നുമെന്‍മോഹം
ജനിച്ചതും പിടഞ്ഞു മരിച്ചതും

2 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010 നവംബർ 2, 5:01 AM-ന്

    നല്ല വരികള്‍ സകീ....അഭിനന്ദനങ്ങള്‍....തുടര്‍ന്നും എഴുതുക....

    മറുപടിഇല്ലാതാക്കൂ
  2. നീരുറവയില്ല, മരുപ്പച്ചയില്ല
    ശേഷിച്ചിട്ടില്ലെന്‍ പാഥേയത്തിലൊറ്റ
    വറ്റുമിനിയെങ്കിലുമീയൂഷരഭൂമിയില്‍ഏ
    കാന്തയാത്ര ഞാന്‍ തുടര്‍ന്നേ മതിയാകൂ
    bhaavukangal ;sadairyam munneroo

    മറുപടിഇല്ലാതാക്കൂ