ജാലകം

2010 നവംബർ 13, ശനിയാഴ്‌ച

പനി

മുറ്റത്തു വീഴുന്ന വെള്ളത്തെ
മഴയായറിയാത്ത നാളില്‍ ഞാന്‍
തുള്ളിക്കളിക്കാനായെത്തി
നിന്‍ ചാരെ പൊട്ടിച്ചിരിയുമായ് .
മഴ നീ നനഞ്ഞുവോ ഉണ്ണീ,
ഓടിക്കിതച്ഛമ്മയടുത്തെത്തി.
പനിയായ് മാറിടും നാളെ
തോര്‍ ത്തിനാല്‍ മെല്ലെ തുടപ്പിച്ച്ചു.
കണ്ണ് പൂട്ടി ഞാനുറങ്ങവേ,
ശ്വാസം മെല്ലെ തടയുന്നുവോ?
കരയാതെന്റെ കണ്‍കളില്‍
കണ്ണുനീര്‍ നിറയുന്നതെന്തിനോ?
കനം പേറുന്ന തലയുമായ്
ആയാസപ്പെട്ട്‌ ചുമയ്ക്കവേ
അമ്മ വീണ്ടും ചൊല്ലുന്നൂ
ഉണ്ണീ പനി നീ വരുത്തിയോ?
ഉറക്കം വിട്ടെഴുന്നേറ്റു തലയെന്റെ
തൊട്ടു തലോടുന്നു,
ഈശ്വരാ, നല്ല പനിയല്ലോ
ഓടുന്നടുക്കള തന്നിലായ്
ചുക്ക് കാപ്പി മോനെ നീ
കുടിക്കൂ പനി മാറണ്ടേ?
ഇപ്പനി പണിയാണെന്നാലും
ഉറങ്ങാന്‍ സുഖമൊന്നു വേറെതാന്‍
ചുരുണ്ട് കൂടി പുതപ്പിനാല്‍
മൂടി പുതച്ചു കിടക്കവേ
ഇപ്പനി മാറാതിരുന്നെങ്കില്‍
പള്ളിക്കൂടവും ടീച്ചറും
ചൂരലിമ്പോസിഷനെല്ലാം
സ്വപ്നമാകുന്നതും സുഖം.

4 അഭിപ്രായങ്ങൾ:

  1. ചുക്കു കാപ്പി പനിക്ക് നല്ലതാ

    മറുപടിഇല്ലാതാക്കൂ
  2. പനിക്കാന്‍ വേണ്ടിയെത്രം മഴ കൊണ്ടിരിക്കണു, പക്ഷെ മഴയില്ലാക്കാലത്താണ് പനി പിടിക്കാറുള്ളത്.

    പനിക്കാന്‍ എന്തൊക്കെ കാരണങ്ങള്‍. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ