രാരാരം രാരാരം രാരാരം മോനെ
വാവാവം വാവാവം വാവാവോ
പണ്ടേ കനവില്‍ നീ വന്നില്ലാ മോനെ
അമ്മതന്‍ കണ്ണീരിന് കാലത്തില്‍.
ഏതോ നിയോഗത്തിന് താരാട്ടായെന്റെ
ജീവിത പന്ഥാവില്‍ നീ വന്നൂ....
രാരീരം രാരീരം രാരീരം മോനെ
വാവാവം വാവാവം വാവാവോ
രണ്ടാം വയസ്സിലേ നീ ചൊല്ലീ
അമ്മേ, പോയൊരെന്‍ അച്ചനും പൊയ്ക്കോട്ടേ
കുട്ടനു കാണാനീ ചിത്രം മതി
അച്ചന് താഴോട്ടൊരിക്കലും എത്തേണ്ടാ.
അന്ന് തൊട്ടിന്നേവരെ മോനെ നീ
അച്ഛനെ ചൊല്ലി വലച്ചില്ലാ.
ഓര്‍മ്മയില്‍ വാവിട്ടു കരയുന്നോരെന്റെ
കണ്ണീരില്‍ നീയന്നു താരാട്ടീ,
രാരീരം രാരീരം രാരീരം മമ്മീ
വാവാവം വാവാവം വാവാവോ
ഇന്നെന്റെ പൊന്നുമോന് അറിയേണം
കുഞ്ഞുകുസൃതികള്‍ കാട്ടുമ്പോള്‍
അമ്മയെ ധിക്കരിച്ചോടുമ്പോള്‍
വാക്കിന്നെതിര്‍ തരം ചൊല്ലുമ്പോള്‍
ആരാരും ഇല്ലാത്ത ലോകത്തില്‍
ദൈവമെന്നിയെ നീ തന്നെടാ.
രാരാരം രാരാരം രാരാരം മോനെ
വാവാവം വാവാവം വാവാവോ
ഇന്നെന്റെ താരാട്ടില്‍ നീ ചൊല്ലീ..
ഒന്ന് പോകുമോ ശല്യമായ് നീ മമ്മീ
2011 ജൂൺ 11, ശനിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
തുടക്കത്തിലെ രാരാരം എന്ന് കേള്‍ക്കുമ്പോള്‍ താരാട്ടിനൊരു ഈണം പോരാത്ത പോലെ രാരീരം എന്നായിരുന്നെങ്കില്‍ ആ കുട്ടി ഇരുന്നു കേള്‍ക്കുമായിരുന്നു... ദൈവം നല്കുന്ന ഈറ്റവും വലിയ സമ്പാദ്യമാണ് മക്കള്‍ ..അള്ളാഹു അനുഗ്രഹിക്കട്ടെ//ആശംസകള്‍..
മറുപടിഇല്ലാതാക്കൂഎല്ലാം കാലത്തിന് വ്യതിയാനം
മറുപടിഇല്ലാതാക്കൂ