ആരോ തളിച്ച വെള്ളത്താല്‍
ഞാന്‍ മിഴി തുറക്കവേ,
ആള്‍ക്കൂട്ടം കാണാം
പോലീസകമ്പടി ചുറ്റിലും.
ഒന്ന് മാത്രമുണ്ടോര്‍മ്മ
ഒത്തിരി നേരം ഞാന്‍
തപസ്സിരിക്കുന്നൂ
ഇപ്പടിവാതില്‍ക്കല്‍.
അമ്മ പോയിത്തിരി നേരം
അപ്പുറത്തെ വീട്ടിലിരിക്കണം
ഷോപ്പിംഗിനായ് പോയിട്ടല്പ
നേരം ഞാന്‍ കഴിഞ്ഞെത്താം
മരുമകള്‍ ഗേറ്റ് പൂട്ടി
കടന്നു കളഞ്ഞു ദൂരെ
ഫ്ലാറ്റിലൊറ്റ- യ്ക്കൊന്നു താമസി
ക്കാനീ തള്ള ഇത്ര നാളും ശല്യം.
മകനന്നു ഗള്‍ഫീന്ന് ചൊല്ലീ,
അമ്മയെ വൃദ്ധ സദനത്തിലാക്കം.
അന്ന് തൊട്ടിന്നേ വരെ
ഈ വൃദ്ധാലയമെന്റെ ശരണം.
ചായയ്ക്ക് ഗ്ലാസുമായ് രാവിലെ
ക്യൂവില്‍ നില്‍ക്കുമ്പോള്‍
അതിനോടൊപ്പമുണ്ടാവുമെന്‍
കണ്ണീരുപ്പും കരളിന്‍ തേങ്ങലും.
പൊന്നുണ്ണീ നിനക്ക് മുലപ്പാലൂട്ടി
നീ നുകര്‍ന്ന് ചിരിച്ചോരെന്നോര്‍മ്മ
ഈ ഭിക്ഷാ പാത്രത്തിലൊതുങ്ങുമോ
നിന്റെ കുഞ്ഞികാല്‍ പതിഞ്ഞോരാ
മണ്ണെടുത്തമ്മ ഉമ്മ വച്ചത്
നീയറിഞ്ഞില്ലാ.
ഇന്നീ പടിയില്‍ നിന്‍
കാല്‍ സ്പര്‍ശമേല്ക്കുന്നതും
കാത്തമ്മ നില്‍പ്പൂ നാലര
വര്ഷം കൊഴിഞ്ഞു പോയ്
പരിഭവം അമ്മയ്ക്കില്ല മകനേ
നീയെന്‍ ഹൃദയം പിളര്‍ന്നാലും
എന്നുണ്ണിയ്ക്കെന്നും സുഖമായിരിക്കണം
ഇത് തന്നമ്മ തന്‍ പ്രാര്‍ത്ഥന
ഇന്നീ വൃദ്ധ സദനത്തിലും
നാളെയെന്‍ പട്ടടയിലും.
2011 ജൂൺ 25, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
പരിഭവം അമ്മയ്ക്കില്ല മകനേ
മറുപടിഇല്ലാതാക്കൂനീയെന് ഹൃദയം പിളര്‍ന്നാലും
എന്നുണ്ണിയ്ക്കെന്നും സുഖമായിരിക്കണം
ഇത് തന്നമ്മ തന്‍ പ്രാര്‍ത്ഥന
ഇന്നീ വൃദ്ധ സദനത്തിലും
നാളെയെന്‍ പട്ടടയിലും.
അതെ, ഇതാണമ്മ മനസ്സ്.കവിത നന്നായിട്ടുണ്ട്.കണ്ണു നിറഞ്ഞു.
എന്തൊക്കെ ദ്രോഹം മകന്‍ അമ്മയോട് ചെയ്താലും അമ്മ മനസ്സ് എന്ന് സ്നേഹ കടല്‍ തന്നെ നല്ല വരികള്‍
മറുപടിഇല്ലാതാക്കൂee word verification oyivaakkikkode
മറുപടിഇല്ലാതാക്കൂവരികള് നന്നായി. എല്ലാ ആശംസകളും..
മറുപടിഇല്ലാതാക്കൂ