ജാലകം

2010 ജൂലൈ 29, വ്യാഴാഴ്‌ച

പ്രണയം

പ്രണയം



മിഴിയിലായിരം വര്‍ണരാജിയായ്
നീ തൊടുത്തതാം അസ്ത്രമാണെന്നിലെ
പ്രണയമായെന്നും പൂത്തു വിരിഞ്ഞതും
കനവു തോറും പ്രതീക്ഷ നിറച്ചതും
നൈമിഷികമാം ഭാവത്തിലൊത്തിരി
വാക്ക് നിറച്ചു നിയെന്റെ വഴിയിലുടൊരു നനുത്ത കൈവീശലിന്‍
കാറ്റായ് പരന്നകന്നതോര്‍ക്കുന്നുവോ
അന്ന് പിറന്ന മോഹത്തെ പ്രേമമെന്നൊന്നു
വിളിക്കാന്‍, നിന്നിലെ കാമുകനായൊന്നു
ചുംബിക്കാന്‍ കൊതിക്കാനുമാകാതെ
കൌമാരമെന്നേ വിട ചൊല്ലിയകന്നു പോയ്‌.
എന്‍റെയേകാന്ത വീഥിയിലെങ്ങാനുമൊരു
പാഴ് ചെടിയനങ്ങുമ്പോള്‍
അതിലുടൊരിലയുര്‍ന്നു വീഴുമ്പോള്‍
നെഞ്ചോടമര്‍ത്തി വിതുമ്പുന്നു ഞാനിന്നും
കാതങ്ങലൊരുപാട് താണ്ടി ഞാനാ
കാല്പാടു കാണിച്ച പാതയും പിന്നിട്ടു
മേഘച്ചുരുള്‍കുട്ടില്‍ നിന്നെ പ്രതിഷ്ടിച്ചു
വൈധവ്യമാം ആട മേലെയണിയിച്ചു
ആകാശ ഗംഗയും ഭേദിച്ചു നീങ്ങവേ
എത്തി ഞാനിക്കടല്‍ തീരത്തു നമ്മുടെ
ആദ്യാനുരാഗം പുഷ്പിച്ച മുറ്റത്ത്‌
ആലിംഗനവുമായാ കാറ്റുമെത്തുമ്പോള്‍
വിറങ്ങലിച്ചോരെന്‍ പ്രണയമഞ്ചത്തില്‍
കരളു നേദിച്ചു ഞാന്‍ മടങ്ങിടവേ
കടലുപോലുമാര്‍ത്തലച്ചിടുന്നോ
തിരമാലയായതിന്‍ നോവുണര്‍ത്തുന്നുവോ.
അംബരവുമംബിളിയും സാക്ഷിയായിന്നലെ
നാം പങ്കുവെച്ച പ്രേമാര്‍ച്ച്ചനകളും
അക്കടല്‍ വെള്ളത്തിലുപ്പുപോല്‍ നമ്മുടെ
മോഹഭംഗങ്ങളും ചേര്‍ന്നിരിക്കുന്നുവോ
നൊമ്പരം കൊണ്ടു പുതപ്പിച്ചു ഞാനാ മോഹത്തെ
ഹൃത്തിന്റെ ചെപ്പിലോളിപ്പിച്ച്ചു വെച്ചിടാം.
ജിവനാമിത്തിരമാല ശാന്തമായിടും നാളെ
പ്രണയമേ നിന്‍ ചാരെ ഞാന്‍ പറന്നെത്തിടാം

2 അഭിപ്രായങ്ങൾ:

  1. തിരിച്ചു വരവു ഗംഭീരമാക്കിയല്ലോ!!!

    കവിത നന്നായി..

    “അന്ന് പിറന്ന മോഹത്തെ പ്രേമമെന്നൊന്നു
    വിളിക്കാന്‍, നിന്നിലെ കാമുകനായൊന്നു
    ചുംബിക്കാന്‍ കൊതിക്കാനുമാകാതെ
    കൌമാരമെന്നേ വിട ചൊല്ലിയകന്നു പോയ്‌.“

    നഷ്ടങ്ങളുടെ കണക്കെടുക്കൽ ഒരുപാട് വിങ്ങലുണ്ടാക്കുന്ന ഒന്നാണു...

    മറുപടിഇല്ലാതാക്കൂ
  2. മിഴിയിലായിരം വര്‍ണരാജിയായ്
    നീ തൊടുത്തതാം അസ്ത്രമാണെന്നിലെ
    പ്രണയമായെന്നും പൂത്തു വിരിഞ്ഞതും
    കനവു തോറും പ്രതീക്ഷ നിറച്ചതും
    നൈമിഷികമാം ഭാവത്തിലൊത്തിരി
    വാക്ക് നിറച്ചു നിയെന്റെ വഴിയിലുടൊരു നനുത്ത കൈവീശലിന്‍
    കവിത നന്നായിട്ടുണ്ട്
    പ്രണയം നല്ല ഒരനുഭൂതിയാണല്ലോ
    അത് കൊണ്ട് തന്നെ വെറുതെ അല്ലാതെ ഒന്ന് കണ്ണോടിച്ചു
    ഏറ്റവും ഹൃദ്യമായത് കുറിച്ചു
    കൂട്ട് കാരിയുടെ കൂടുതല്‍ തോന്ന്യാക്ഷരങ്ങള്‍ പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ